Saturday, October 22, 2011

ഒരു പെണ്ണിന്റെ കഥ

ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍, ബോധമില്ലാതെ മരണവുമായി മല്ലിട്ടുകൊണ്ടിരിക്കുകയാണ് എന്റെ അമ്മ. എല്ലാ സ്ത്രീകളുടെ കഥയും ഒരുപോലെ ആയിരിക്കുമെന്ന് അമ്മ പറയാറുണ്ട്. അതില്‍ pleasant twist-ഓ happy ending-ഓ ഒന്നും ഉണ്ടായിരിക്കില്ല. എന്നാലും ഞാനെന്റെ അമ്മയുടെ കഥ പറയാന്‍ പോവുകയാണ്. കാരണം ഒരമ്മക്ക് തന്റെ മകള്‍ക്ക് നല്കാവുന്ന ഏറ്റവും വലിയ അനുഗ്രഹമാണ് അവര്‍ എനിക്ക് തന്നത്. എന്റെ തന്നെ ആത്മകഥ പോലെ അത് പറയുവാന്‍ എനിക്ക് സാധിക്കുകയും ചെയ്യും.

Saturday, October 15, 2011

ഒരു വളരെ ചെറിയ ആത്മകഥ

ഇന്ന വര്‍ഷം ഇന്ന പുരുഷന്റെയും സ്ത്രീയുടേയും ഇത്രാമത്തെ മകനായി ഇന്ന സ്ഥലത്ത് ജനിച്ചു എന്ന് പറഞ്ഞ് സാധാരണ ഒരു ആത്മകഥ തുടങ്ങുന്നത് പോലെ ഇതും വേണമെങ്കില്‍ ആരംഭിക്കാം. പക്ഷേ മേല്പറഞ്ഞതൊക്കെ പൂരിപ്പിച്ചാലും പ്രത്യേകിച്ച് ഒരു താല്പര്യവും നിങ്ങള്‍ക്ക് ഉണ്ടാവാനിടയില്ല. വളരെ ഒരു സാധാരണ ജീവിതമായിരുന്നു എന്റേത്. ഒരു ഇടത്തരം കുടുംബത്തില്‍ ജനനം, സംഭവബഹുലമൊന്നുമല്ലാത്ത ബാല്യവും യൌവ്വനവും വിദ്യാഭ്യാസവും, ഇരുപത്തി മൂന്നാമത്തെ വയസ്സില്‍ ടെസ്റ്റ് എഴുതി, സ്റ്റേറ്റ് ബാങ്കില്‍ ജോലിയും. എടുത്ത് പറയത്തക്കതായി എന്തെങ്കിലും എന്റെ ജീവിതത്തില്‍ സംഭവിച്ചത്, ജോലിക്ക് ചേര്‍ന്ന ദിവസം വൈകിട്ട് വീട്ടിലേക്ക് തിരിച്ച് പോകുമ്പോഴാണ്. അന്നാണ് ഞാനിവിടെ എത്തിപ്പെട്ടത്.

തുടർന്ന് വായിക്കുക >>

Saturday, October 8, 2011

The Fourth Interview

Ajay is sitting in a small upper class coffee shop, browsing through a magazine. He is a handsome pleasant matured guy in his late 20s, clean shaven, fair and is in neat semi formals. A soft music plays in the background, the ambiance is nice and only a few tables are occupied. Ajay’s table has a glass of water, menu and his mobile phone on it.

Ajay looks at the direction of the door but finds no one, looks for messages/call in his mobile. He is waiting for someone. A moment later a woman in her twenties walks in through the door. Ajay is curious and fixes his eyes on her. The girl doesn’t even look at Ajay’s direction and walks straight to a family on another table. Ajay goes back to reading.

തുടർന്ന് വായിക്കുക >>

Saturday, October 1, 2011

അതിജീവനം

എന്ത് ധര്‍മ്മം? മനുവിന് മനസ്സിലായില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായിട്ട് ഒരു സ്വപ്നം! അതോ ഇനി ശരിക്കും ആരെങ്കിലും പറഞ്ഞതാണോ? അയാള്‍ ആ ശബ്ദം വീണ്ടും ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. ‘നിന്റെ ധര്‍മ്മം നിറവേറ്റുക!’ എന്ന് തന്നെയാണ് കേട്ടത്. ഉറക്കത്തിലെങ്കിലും ഒടുവില്‍ ഒരു വര്‍ത്തമാനം കേട്ടല്ലോ!

മനു കാലുകള്‍ നിലത്ത് കുത്തി, കൈകള്‍ പുറകിലേക്ക് ഊന്നി കട്ടിലില്‍ തന്നെ ഇരുന്നു. അയാള്‍ ആ വാചകത്തെക്കുറിച്ച് മറിച്ചും തിരിച്ചും ആലോചിച്ചു. ഇന്ന് പന്ത്രണ്ട് വര്‍ഷം തികയുകയാണ്. ഇന്ന് തന്നെ ഈ ‘വെളിപാട്’ ഉണ്ടായത് വെറുതെയാവാന്‍ വഴിയില്ല. പക്ഷേ തനിക്ക് ഒറ്റക്ക് എന്താണ് ചെയ്യുവാനുള്ളത്? പ്രതീക്ഷയോടൊപ്പം അയാള്‍ ചെറുതായി ഭയപ്പെടുകയും ചെയ്തു.

തുടർന്ന് വായിക്കുക >>

Saturday, September 24, 2011

ഫ്യോദോര്‍

ഒടുവില്‍ ഫ്യോദോര്‍ വീട് വിട്ടിറങ്ങി. അപ്പോഴവന് പന്ത്രണ്ട് വയസ്സാണ്. എവിടെ പോകുമെന്നോ എന്ത് ചെയ്യുമെന്നോ അവനറിയില്ല. എന്നാലും ഇനി ആ വീട്ടില്‍ താമസിക്കുക വയ്യ. ആ കുടുംബത്തിന്റെ തകര്‍ച്ചക്ക് സാക്ഷ്യം വഹിക്കാന്‍ അവന് സാധിക്കുമായിരുന്നില്ല.

ലക്ഷ്മിയും തോമസ്സും അവനെ പൊന്ന് പോലെയാണ് വളര്‍ത്തിയത്. റഷ്യന്‍ കഥകളുടെ ആരാധകനാണ് തോമസ്സ്. അങ്ങിനെയാണ് ഫ്യോദോര്‍ എന്ന പേര് അവന് കിട്ടിയത്. ഫ്യോദോറിനെ എടുത്ത് വളര്‍ത്തിയതാണെന്ന് അവന് അറിയാമായിരുന്നു. എന്നാല്‍ ലക്ഷ്മിയുടേയോ തോമസ്സിന്റേയോ പെരുമാറ്റത്തില്‍ ഒരിക്കല്‍ പോലും അത് നിഴലിച്ചില്ല, അവര്‍ അവനില്‍ സ്നേഹം കോരിച്ചൊരിഞ്ഞു. ഒരു പക്ഷേ, അവനുണ്ടായിരുന്ന ഏക നീരസം, അവനെ പുറമേ കൂട്ടുകാരോടൊത്ത് കളിക്കാന്‍ അധികം വിട്ടിരുന്നില്ല എന്നതാണ്. വീട്ടുകാര്‍ എപ്പോഴും അങ്ങിനെയാണല്ലോ, കൂട്ടുകൂടിയാലാണ് ചീത്തയായി പോകുന്നതെന്നാണല്ലോ ധാരണ. പക്ഷേ ആ കുറവ്, അവന് വേണ്ടതെല്ലാം വാങ്ങിക്കൊടുത്തും, ഒഴിവ് ദിവസങ്ങളില്‍ പാര്‍ക്കില്‍ കൊണ്ടുപോയും മറ്റും അവര്‍ നികത്തി.

തുടർന്ന് വായിക്കുക >>

Saturday, September 17, 2011

ഈട്

കടപ്പുറത്തിന്റെ ഒരറ്റം. തെളിഞ്ഞ സൂര്യാസ്തമയം. അധികം ആളുകളും ബഹളവുമില്ലാതെ, ഈ കലുങ്കിലിരുന്ന് കാറ്റുവാങ്ങിക്കൊണ്ട്, തിരമാലകളുടെ ഇരമ്പലും കേട്ടുകൊണ്ടങ്ങനെ ഇരിക്കുന്നതിനേക്കാള്‍ സുഖമുള്ള അനുഭവം വേറേ ഉണ്ടാവുമോ എന്ന് അവള്‍ അലോചിക്കാറുണ്ട്. അടച്ച് പൂട്ടിയ മുറികള്‍ക്കുള്ളിലെ ജീവിതം അവളെ വീര്‍പ്പുമുട്ടിച്ചിരുന്നു. എന്നും വൈകുന്നേരം ബീച്ചില്‍ കൊണ്ടു പോയി കുറേ സമയം ചിലവഴിക്കുക, അവള്‍ അജയനില്‍ നിന്ന് നേടിയെടുത്ത ഒരവകാശം പോലെയായിരുന്നു. ‘ദിവസവും വെച്ച് വിളമ്പിത്തരുന്നതിനുള്ള കൂലി’ എന്നാണ് അജയന്റെ ഭാഷ്യം. ഇരുട്ടിനെ അവള്‍ ഭയപ്പെട്ടിരുന്നു. സിഗരറ്റിന്റെ അവസാനത്തെ പുക അജയന്‍ ആഞ്ഞുവലിക്കാറുള്ളത് പോലെ, തീര്‍ന്നുപോകുന്നതിന് മുമ്പുള്ള സൂര്യനെ അവള്‍ ആര്‍ത്തിയോടെ നോക്കിയിരുന്നു.

തുടർന്ന് വായിക്കുക >>

Friday, September 9, 2011

മാളു, വൃദ്ധൻ, അച്ഛൻ, കാർത്തികച്ചേച്ചി, രമേഷ്, അമ്മ

“രണ്ട് നാൾ.”

അത് പറയുമ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് പോലും ഒരു അത്ഭുതമുണ്ടായിരുന്നു.

എനിക്ക് പക്ഷേ, പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. പ്രവചനത്തിന് എന്നെ തിരഞ്ഞെടുത്തതിന്റെ സന്തോഷമായിരുന്നു, അപ്പോഴും.

ബാംഗ്ലൂർ സിറ്റിക്ക് അറുപത് കിലോമീറ്ററകലെയായിരുന്നു, സ്വാമിജിയുടെ ആശ്രമം. നൂറുകണക്കിനാളുകളൾ എല്ലാ ബുധനാഴ്ചയും ശനിയാഴ്ചയും അവിടെ എത്തും. എന്താണ് മാനദണ്ഡമെന്ന് ആർക്കുമറിയില്ല, പക്ഷേ അതിലൽ നിന്ന് പത്തോ പന്ത്രണ്ടോ പേരെ സ്വാമിജി തിരഞ്ഞെടുക്കും. അവരുടെ നാളും പേരും ചോദിക്കും. എന്നിട്ട് കയ്യിലെ നാടി പിടിച്ച് രണ്ട് മിനിട്ട് കണ്ണടച്ച് ധ്യാനനിരതനായി ഇരിക്കും. പിന്നെ പയ്യെ കണ്ണ് തുറന്ന്, ഇനിയെത്ര ദിവസം ബാക്കി ജീവിക്കാനുണ്ട് എന്ന് പറയും.

തുടർന്ന് വായിക്കുക >>